മുക്കം: സ്വാതന്ത്ര്യദിനത്തിൽ ഡി.വൈ.എഫ്.ഐ മുക്കത്ത് സംഘടിപ്പിച്ച സമരസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു.തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എ.പി. ജാഫർ ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. ഭാനുപ്രകാശ് എഴുതി യുവധാര പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന “സഖാവ് പുഷ്പൻ“ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ലിന്റോ ജോസഫ് എം. എൽ. എയ്ക്ക് കോപ്പി നൽകി. സി. പി. എം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി.കെ. വിനോദ്, ഇ.അരുൺ, എ.കെ. രനിൽ രാജ്,അജയ് ഫ്രാൻസി, കെ.പി.അഖിൽ, സി.എസ്.ശരത്,വിജിഷ,അഖില,ഷിജിൽ,അതുൽ എന്നിവർ പ്രസംഗിച്ചു. എൻ.ബി. വിജയകുമാർ സ്വാഗതവും ആദർശ് ജോസഫ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |