കോഴിക്കോട്: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദ് ചെയ്യുക, ടെറ്റ് അദ്ധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എസ്.ടി.എ ) നേതൃത്വത്തിൽ 20ന് ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളുടെ മുന്നിൽ ധർണ നടത്തും. 2009ൽ നിലവിൽ വന്ന രണ്ടാം യു.പി.എ സർക്കാരിന്റെ വിദ്യാഭ്യാസ അവകാശ നിയമവും 2017ൽ നരേന്ദ്രമോദി സർക്കാർ പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഭേദഗതിയും 2019 ലെ എൻ.സി.ടി.ഇ നോട്ടിഫിക്കേഷനുമാണ് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയ കോടതി വിധിക്ക് അടിസ്ഥാനമായതെന്നും കെ.എസ്.ടി.എ ജില്ല സെക്രട്ടറി ആർ.എം രാജൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വി.പി രാജീവൻ, വി.പി മനോജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |