കുറ്റ്യാടി: ഊരത്തെ വെറ്ററിനറി സബ് സെന്റർ മാലിന്യ മുക്തമാക്കി പ്രവർത്തന സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ഇ.എം അസ്ഹർ അദ്ധ്യക്ഷത വഹിച്ചു. പി.കെ സുരേഷ്, സി.എച്ച് മൊയ്തു, എൻ.സി കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ബാപ്പറ്റ അലി, നൗഷാദ് തെക്കാൾ, സറീന പുറ്റങ്കി, സുമയ്യ വരാപ്പറമ്പത്ത്, എൻ.കെ ദാസൻ, തെക്കാൾ ഹമീദ്, പി കുഞ്ഞിരാമൻ, മജീദ് അണയങ്കി, മുഹമ്മദ് കേളോത്ത്, സുഹൈൽ ഒ.പി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |