വടകര: ശ്രീനാരായണഗുരു മഹാസമാധി ദിനം വടകര എസ്.എൻ.ഡി.പി യൂണിയൻ ഗുരുദേവമന്ദിരത്തിൽ സമൂഹ പ്രാർത്ഥനയോടെയും ഉപവാസത്തോടെയും ആചരിച്ചു. സെക്രട്ടറി പി.എം.രവീന്ദ്രൻ ഗുരു പ്രതിമയിൽ മാല ചാർത്തി തിരി തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരു വചനം മുറുകെ പിടിച്ച് യൂണിയൻ പ്രവർത്തനം ശക്തമാക്കണമെന്ന് പി.എം.രവീന്ദ്രൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എം.എം.ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.ഹരിമോഹൻ അദ്ധ്യക്ഷത വഹിച്ചു. റിട്ടേർഡ് ഡി.വൈ.എസ്.പി പി.പി.ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഡയരക്ടർ ബോർഡ് മെമ്പർ ബാബു പൂതംപാറ പ്രഭാഷണം നടത്തി. ബാബു.സി.എച്ച്, സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര, യൂണിയൻ കൗൺസിലർമാരായ അനിൽ വൃന്ദാവനം, വിനോദൻ, വത്സലൻ മലോൽമുക്ക്, ബാബു മണിയാറത്ത്, പവിത്രൻ വീരഞ്ചേരി, വനിതാ സംഘം കേന്ദ്രസമിതി അംഗം റീന രാജീവ്, വനിത സംഘം യൂണിയൻ പ്രസിഡന്റ് സുഭാഷിണി സുഗുണേഷ്, സെക്രട്ടറി ഗീതരാജീവ്, യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി രജനീഷ് സിദ്ധാന്തപുരം, വൈസ്. പ്രസിഡന്റ് ഷൈനി സജീവൻ, ജില്ലാകമ്മിറ്റി അംഗം ഷിജിത്ത് മേപ്പയിൽ പങ്കെടുത്തു. ഡയരക്ടർ ബോർഡ് മെമ്പർ റഷീദ് കക്കട്ട് നന്ദി പറഞ്ഞു.
കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ 98ാമത് മഹാസമാധി ദിനം എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ അത്താണിക്കൽ ശ്രീ നാരായണ ഗുരുവരാശ്രമത്തിലും ശ്രീനാരായണ മന്ദിരം, ചേളന്നൂർ ശ്രീ നാരായണ മന്ദിരം, ഗോവിന്ദപുരം ശ്രീ നാരായണ മന്ദിരം, കോവൂർ ഗുരുമണ്ഡപം, പുല്ലാളൂർ ശാഖ, നരിക്കുനി ശാഖ എന്നിവടങ്ങളിലും ആചരിച്ചു. രാവിലെ മുതൽ സമാധി സമയമായ 3.30 വരെ നാമജപവും തുടർന്ന് മഹാസമാധി ആരാധനയും അന്നദാനവും നടന്നു. അത്താണിക്കൽ ഗുരുവരാശ്രമത്തിൽ നടന്ന പരിപാടിയിൽ യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി, യൂണിയൻ കൗൺസിലർമാരായ പി കെ ഭരതൻ, വി സുരേന്ദ്രൻ വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ലളിതാ രാഘവൻ സെക്രട്ടറി പി.കെ ശ്രീലത ഗുരുവരാശ്രമം കമ്മറ്റി ഭാരവാഹികളായ ശാലിനി ബാബുരാജ്, സുജ നിത്യാനന്ദ്, ഷമീന ടി.കെ പ്രസംഗിച്ചു.
കോഴിക്കോട്: ഒരു ജനതയുടെ സമഗ്രമായ ഉയർത്തെഴുന്നേൽപ്പ് സ്വപ്നം കണ്ട മഹാത്മാവായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് കോഴിക്കോട് സിറ്റി യൂണിയൻ ചെയർമാൻ വി.പി അശോകൻ. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ 98-ാം ശ്രീനാരായണ ഗുരു മഹാസമാധി ദിനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. കോട്ടൂളി ശാഖ പ്രസിഡന്റ് സുനിൽ പുത്തേലത്ത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിൻ സെക്രട്ടറി രാജേഷ് പി മാങ്കാവ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ ബാബു ചെറിയെടുത്ത്, പ്രശോഭ തറമ്മൽ, കോട്ടൂളി ശാഖാ വൈസ് പ്രസിഡൻറ് ദിനേശൻ കണ്ടിയിൽ നെല്ലിക്കോട് ശാഖ പ്രസിഡന്റ് ഗണേശൻ എം, ചേവായൂർ ശാഖ സെക്രട്ടറി കെ.വി ജനാർദ്ദനൻ, കോട്ടൂളി സെന്റർ ശാഖ പ്രസിഡന്റ് ബാലകൃഷ്ണൻ , കണ്ടിയിൽ സെക്രട്ടറി രജീന്ദ്രൻ എം, സൈബർ സേന ജില്ലാ കൺവീനർ കെ.പി രാജീവൻ കോവൂർ, സുരേഷ് കുമാർ കുഴിച്ചാൽ, അഡ്വ. പ്രേംകുമാർ, പ്രവീൺ കളരിക്കൽ, അനിൽകുമാർ പെരിങ്ങാം പുറത്ത്, രാധാ പി.കെ, ശാന്ത കണ്ടിയിൽ പ്രസംഗിച്ചു. കോട്ടൂളി ശാഖ സെക്രട്ടറി അനിൽകുമാർ ചാലിൽ സ്വാഗതവും തളിക്കുന്ന് ശാഖ പ്രസിഡന്റ് പത്മകുമാർ ജി നന്ദിയും പറഞ്ഞു.
തിരുവമ്പാടി: എസ്.എൻ.ഡി.പി തിരുവമ്പാടി യൂണിയൻ ശ്രീനാരായണ ഗുരുദേവന്റെ 98-ാം സമാധിദിനാചരണം പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി യൂണിയൻ ഓഡിറ്റോറിയത്തിൽ ആചരിച്ചു. യോഗം മുൻ കൗൺസിലർ ബാബു പൈനാട്ടിൽ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, വൈസ് പ്രസിഡന്റ് എം.കെ അപ്പുകുട്ടൻ, സെക്രെട്ടറി പി.എ ശ്രീധരൻ, കൗൺസിലർ രവി കെ.എ, വനിതാസംഘം സെക്രട്ടറി സലീല ഗോപിനാഥ്, ഉഷ, അമ്പിളി, പുഷ്പവല്ലി, ജഗദമ്മ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അർജുൻ, ജില്ല സെക്രട്ടറി മെവിൻ സംബന്ധിച്ചു.
പേരാമ്പ്ര: എസ്.എൻ.ഡി.പി യോഗം പേരാമ്പ്ര യൂണിയൻ്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു. കാലത്ത് പത്ത് മണിക്ക് ഗുരുപൂജയോടെ ആരംഭിച്ച പ്രാർത്ഥനായോഗത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.എം കുഞ്ഞിക്കണാരൻ, സെക്രട്ടറി പി.പി സുനിൽ, കരുണൻ കാവുന്തറ വനിതാ സംഘം പ്രസിഡൻ്റ് സുശീല വേലായുധൻ സെക്രട്ടറി ബിനാ സുരേഷ്, ചന്ദ്രൻ കൂത്താളി എന്നിവർ നേതൃത്വം നല്കി. വൈകിട്ട് സുഖലാലൻ ശാന്തിയുടെ കാർമികത്വത്തിൽ സമാധിപൂജയോടെ യോഗം സമാപിച്ചു.
കൊയിലാണ്ടി: ശ്രീനാരായണ ഗുരുദേവന്റ 98-ാമത് സമാധിദിനം എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂണിയൻ ഓഫീസിൽ കാലത്ത് ഗുരുപൂജ പ്രാർത്ഥനയോടെ തുടക്കമായി.
തുടർന്ന് സമാധി സന്ദേശ സമേളനം എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് മേലേപ്പുറത്ത്, ഓ. ചോയ്ക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ.കെ, പി.വി. പുഷ്പരാജ്, സതീശൻ കെ.കെ, ദാസൻ എം.പി, കെ.കെ ശ്രീധരൻ, വി.കെ സുരേന്ദ്രൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |