5.70 കോടിയുടെ സഹായം
കോഴിക്കോട്: ക്ഷീര കർഷകർക്ക് അധിക പാൽവിലയും കാലിത്തീറ്റ സബ്സിഡിയുമായി മലബാർ മിൽമ 5.70 കോടി രൂപ നൽകും. ഈമാസം ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങൾ വഴി മലബാർ മേഖലാ യൂണിയന് നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപയാണ് അധിക പാൽ വിലയായി ലഭിക്കുക. ഈയിനത്തിൽ മലബാറിലെ ക്ഷീര കർഷകരിൽ വന്നു ചേരുക നാല് കോടി രൂപയാണ്. ഒക്ടോബർ മാസത്തിലെ പാൽവിലയോടൊപ്പം സംഘങ്ങൾക്ക് അധിക പാൽവില നൽകും. സംഘങ്ങൾ തുക ക്ഷീര കർഷകർക്ക് കൈാറും.
മിൽമ ഗോമതി ഗോൾഡ് 50 കിലോ കാലിത്തീറ്റ ചാക്കൊന്നിന് മലബാർ മിൽമ നിലവിൽ നൽകി വരുന്ന 100 രൂപ സബ്സിഡി ഒക്ടോബറിലും നൽകും. കേരള സഹകരണ ക്ഷീര ഫെഡറേഷൻ നൽകി വരുന്ന 100 രൂപ സബ്സിഡിയും ഒക്ടോബറിൽ ലഭിക്കും. ഇതു പ്രകാരം ചാക്കൊന്നിന് 200 രൂപ ഇളവ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |