കോഴിക്കോട്: പി.എം ധൻ ധാന്യ യോജന പദ്ധതി പ്രഖ്യാപനത്തോടനുബന്ധിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കുരുമുളക് കൃഷി വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി അറുപത്തിലേറെ കർഷകർ പങ്കെടുത്തു. ഐ.ഐ.എസ്.ആർ ശാസ്ത്രജ്ഞരായ ഡോ. സജേഷ്. വി.കെ, ഡോ. ഷംസുദ്ധീൻ. എം, ഡോ. പ്രവീണ. ആർ, ഡോ. മനീഷ. എസ്.ആർ എന്നിവർ ക്ലാസുകൾ നയിച്ചു. ഇതോടൊപ്പം ഡൽഹി ഐ.സി.എ.ആർ ആസ്ഥാനത്തു നടന്ന പി.എം ധൻ ധാന്യ യോജന പദ്ധതി പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേക്ഷണവും ഗവേഷണ സ്ഥാപനത്തിൽ ഒരുക്കിയിരുന്നു. പ്രധാനമത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയിൽ കോഴിക്കോട് ജില്ലയും ഉൾപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |