കക്കട്ടിൽ: ഷാഫി പറമ്പിൽ എം.പിയ്ക്ക് നേരെയുണ്ടായ പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കക്കട്ട് ടൗണിൽ യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എലിയാറ ആനന്ദൻ, യു.ഡി.എഫ് ചെയർമാൻ സി.കെ. അബു, വി.പി.മൂസ, സി.വി അഷറഫ്, പി.പി അശോകൻ , ജമാൽ മൊകേരി, എ.വി.നാസറുദ്ദിൻ, ഒ. വനജ , കെ.കെ. രാജൻ, എം.ടി. രവീന്ദ്രൻ, പി.സി. അന്ത്രു, വി.വി. വിനോദൻ, പി.കെ. മജീദ്, കെ.അനന്തൻ, പി.കെ. ഷമീർ, എ. ഗോപിദാസ്, ബീന കുളങ്ങരത്ത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. പ്രതിഷേധ സംഗമം ബ്ലോക്ക് കോൺഗ്രസ് വൈസ്. പ്രസിഡന്റ് കെ .പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. സി.കെ. അബു അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |