കോഴിക്കോട്: സ്വദേശി ശാസ്ത്ര പ്രസ്ഥാനവും കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'സ്വാശ്രയ ഭാരത് 2025' എൻ.ഐ.ടി ക്യാമ്പസിൽ 15 മുതൽ 17 വരെ നടക്കും. ബ്രഹ്മോസ് മുൻ സി.ഇ.ഒയും ഡി.ആർ.ഡി.ഒ ഡയറക്ടർ ജനറലുമായ ഡോ. സുധീർ കെ. മിശ്ര മുഖ്യാതിഥിയാകും. വി.എസ്.എസ്.സി ഡയറക്ടർ ഡോ. രാജരാജൻ, കോഴിക്കോട് സർവകലാശാല വി.സി ഡോ.ആർ.രവിന്ദ്രൻ, എൻ.ഐ.ടി.സി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ എന്നിവർ പങ്കെടുക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ മെഗാ വിജ്ഞാൻ മേള, സയൻസ് ഫിലിം ഫെസ്റ്റിവൽ, ശാസ്ത്ര വിഷയങ്ങളിൽ ഷോർട്ട് ഫിലിം റീൽസ് മത്സരം, ദേശീയ സെമിനാറുകൾ, അദ്ധ്യാപക ശിൽപ്പശാല, എൻജിനിയറിംഗ് വിദ്യാർത്ഥികൾക്കായി 30 മണിക്കൂർ നീളുന്ന ഹാക്കത്തോൺ തുടങ്ങിയവയുണ്ടാകും. വാർത്താ സമ്മേളനത്തിൽ ഡോ.കെ.മുരളീധരൻ, ഡോ.ജി.ഉണ്ണികൃഷ്ണൻ, ഡോ.സുധീഷ് ജോർജ്, അബ്ഗാ രവീന്ദ്രനാഥ ബാബു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |