കുറ്റ്യാടി: ഷാഫി പറമ്പിൽ എം.പിയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ തെരുവ് യോഗവും റാലിയും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എസ്. ജെ. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.പി. മൊയ്തു, പി.കെ.സുരേഷ്, കെ.കെ. മനാഫ്, പി.പി. ദിനേശൻ,പി.പി. ആലിക്കുട്ടി, എം.കെ. അബ്ദുറഹ്മാൻ, നൗഷാദ് കോവില്ലത്ത്, കെ. മൊയ്തു, രാഹുൽ ചാലിൽ , എൻ.സി.കുമാരൻ, കണ്ടോത്ത് അമ്മദ്, മംഗലശ്ശേരി ബാലകൃഷ്ണൻ, സി.കെ. രാമചന്ദ്രൻ, ടി. അശോകൾ, ഹാഷിം നമ്പാട്ടിൽ, കിണറ്റുംകണ്ടി അമ്മദ്, എ.സി അബ്ദുൾ മജീദ്, എ.ടി. ഗീത,സുമയ്യ , സറീന പുറ്റങ്കി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |