കുറ്റ്യാടി: സബർമതി സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന "ഭാരതീയം 26" സീസൺ- 2 ഫെബ്രുവരി 8ന് രാവിലെ 10 മണി മുതൽ വൈകിട്ട് നാലുവരെ കുറ്റ്യാടി എം.ഐ.യു.പി സ്കൂളിൽ നടക്കും. പി. സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. " ശ്രീനിവാസൻ സിനിമയിലെ നർമ്മവും മർമ്മവും " എന്ന വിഷയത്തിൽ കൽപ്പറ്റ നാരായണൻ, " സാങ്കേതിക സംസ്കാരം മലയാള കഥകളിൽ " എന്ന വിഷയത്തിൽ സന്തോഷ് ഏച്ചിക്കാനം, " അടിമ്മക്കയുടെ രാഷ്ട്രീയം' എന്ന വിഷയത്തിൽ സി.കെ ജാനു, " വർഗീയത കടന്നുകയറുന്ന പൊതു മണ്ഡലങ്ങൾ എന്ന വിഷയത്തിൽ ഷിബു മീരാൻ എന്നിവർ സംവദിക്കും. 'ഭാരതീയം 26 ' ബ്രോഷർ പ്രകാശനം ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ നിർവഹിച്ചു. സബർമതി ചെയർമാൻ എസ്. ജെ സജീവ് കുമാർ, ടി. സുരേഷ് ബാബു, കെ.കെ സന്തോഷ്, അനീഷ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |