താമരശ്ശേരി: കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്. പി.എൽ )ജില്ലാ സമ്മേളനം താമരശ്ശേരിയിൽ സമാപിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് എം .എ റസാഖ് മാസ്റ്ററും കൗൺസിൽ മീറ്റ് ജില്ലാ ജനറൽ സെക്രട്ടറി ടി. ടി ഇസ്മായിലും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി.എം തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.സൈനുദ്ദീൻ, സംസ്ഥാന ട്രഷറർ പി. വി അബ്ദുറഹിമാൻ ,എ. എം. അബൂബക്കർ , വി .എം . ഉമ്മർ , സൈനുൽ ആബിദീൻ തങ്ങൾ, റസീന സിയാലി, എൻ. സി .ഹുസൈൻ , വി. സി ഹമീദ് , എ.പി. ഹുസൈൻ ഹാജി, പി. എസ്. മുഹമ്മദലി, മുഹമ്മദലി നങ്ങാറിയിൽ, ടി. സി .മുഹമ്മദ്, പി പി അബ്ദുല്ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ സ്വാഗതവും ജില്ലാ ട്രഷറർ മജീദ് കോടമ്പുഴ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |