SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.17 PM IST

പ്രതീക്ഷകളും നിർദ്ദേശങ്ങളും പങ്കുവച്ച് വീട്ടുകാർ: ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനം

Increase Font Size Decrease Font Size Print Page
hhgty
സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസായ കൃഷ്ണപിള്ള മന്ദിരത്തിന് സമീപത്തുള്ള വീടുകൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സന്ദർശിക്കുന്നു

കോഴിക്കോട്: സി.പി.ഐ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ഭവന സന്ദർശന പരിപാടിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിലെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഗൃഹസമ്പർക്കം നടത്തി. നേതാക്കൾക്കൊപ്പം നഗരത്തിലെ നിരവധി വീടുകളിൽ ബിനോയ് വിശ്വമെത്തി വീട്ടുകാരുമായി സംവദിച്ചു. വീടുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഇടതുപക്ഷം മൂന്നാമതും അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബോധ്യമായെന്നും ഭവന സന്ദർശനത്തിനിടെ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ജില്ലയിലെ മുഴുവൻ ബ്രാഞ്ച് പരിധിയിലും പാർട്ടി സംസ്ഥാന-ജില്ലാ നേതൃ നിരയിലെ ആളുകൾ മുതൽ ബ്രാഞ്ച് അംഗങ്ങൾ വരെ പങ്കെടുത്തുകൊണ്ട് ഈ മാസം 10 വരെയാണ് ഭവന സന്ദർശന പരിപാടി നടക്കുന്നത്. സർക്കാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ടെന്നും വിലപ്പെട്ട നിർദ്ദേശങ്ങളും സർക്കാറിലുള്ള പ്രതീക്ഷകളും അവർ പങ്കുവെച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, നേതാക്കളായ പി.കെ നാസർ, ഇ.സി സതീശൻ, പി അസീസ് ബാബു, അഡ്വ. സാറ ജാഫർ, കെ സുജിത്ത്, പി ശ്രീജിത്ത് എരഞ്ഞിക്കൽ എന്നിവരും ബിനോയ് വിശ്വത്തോടൊപ്പമുണ്ടായിരുന്നു.

TAGS: LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.