പൂളത്തറ വാസു അനുസ്മരണം
Sunday 10 May 2026 12:09 AM IST
കുറ്റ്യാടി: എസ്.എൻ.ഡി.പി. യൂണിയൻ കുറ്റ്യാടി ശാഖയുടെ ആദ്യ കാല നേതാവും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനുമായ പൂളത്തറ വാസുവിന്റെ ഒൻപതാം അനുസ്മരണ ദിനം ആചരിച്ചു. സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ബാബു പൂതംമ്പാറ ദൈവദശകം ചൊല്ലി. കെ.പി ദാസൻ, അഡ്വ: കെ. ദിലീപ്, യു.കെ അർജ്ജുനൻ, കെ.രജിൽ, പി.ടി സനൽ, രാജൻ പൂളത്തറ, ചന്ദ്രൻ പൂളത്തറ, പി.ടി ബാബു, പി.ടി വഹീത, പി.ടി ഷാജി, കമല ദാസൻ, കെ.പി ദേവി, സി.കെ മനോജൻ, പി.ടി രമിത്ത് പി ടി രോഷിത്ത് കൃഷ്ണ, പി.ടി നളിനി, പി.പി സുനിൽ എന്നിവർ പങ്കെടുത്തു. സജിത്ത് പൂളത്തറ സ്വാഗതം പറഞ്ഞു.