ഇന്ധനവില വർദ്ധന പ്രതിഷേധ സമരം
Monday 18 May 2026 12:39 AM IST
കുറ്റ്യാടി: ഇന്ധനവില വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടി ടൗണിൽ നടത്തിയ പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. പി ആലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.കെ സുരേഷ്, സി,എം കുമാരൻ, സി.കെ രാമചന്ദ്രൻ , എൻ.സി കുമാരൻ, ഇ.എം അസ്ഹർ, എം.വി സിജീഷ്, സി.കെ ശ്രീധരൻ, എ.ടി ഗീത, പി.കെ ദേവാനന്ദൻ, അരുൺ മുയ്യോട്ട്, കെ.പി ഖാലിദ്, ചരിച്ചിൽ മൊയ്തീൻ, അനിഷ പ്രദീപ്, കെ.കെ നഫീസ , എ.കെ ഷംസീർ, പി സുബൈർ, എം.സി കാസിം, നൗഷാദ് തെക്കാൾ, അഫ്സൽ തെരുവത്ത് എന്നിവർ പ്രസംഗിച്ചു .