വൃക്ക രോഗ നിർണയ ക്യാമ്പ്
Tuesday 19 May 2026 12:47 AM IST
ബേപ്പൂർ: ബേപ്പൂർ മണ്ഡലം സവലപ്പ്മെന്റ് മിഷ്യൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഫറോക്ക് മുൻസിപ്പാലിറ്റി നാലാം ഡിവിഷനിൽ സൗജന്യ വൃക്കരോഗനിർണയ മെഡിക്കൽ ക്യാമ്പ് നടത്തി. ഫറോക്ക് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ പി.കെ.ഷബീറലി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പ്രകാശ് കറുത്തേടത്ത് അദ്ധ്യക്ഷനായി. ഡവലപ്പ്മെന്റ് മിഷ്യൻ കൺവീനർ ഉദയകുമാർ ബോധവത്ക്കരണ ക്ലാസെടുത്തു. സി.ഡി.എസ് മെമ്പർ ഷീല, എ.ഡി.എസ് മെമ്പർമാരായ ഉഷാറാണി, സുഷമ .ഷീജ എ.പി. റാബിയ. ജയശ്രീ പുഷ്പവല്ലി കെ.സി. രമേശൻ.കെ.വാസു നേതൃത്വം നൽകി. ഡവലപ്പ് മെന്റ് മിഷൻ ചെയർമാൻ വി.കെ.സി. മമ്മത് കോയ ക്യാമ്പ് സന്ദർശിച്ചു. വികസന സമിതി കൺവീനർ പി.മഞ്ഞുഷ് സ്വാഗതം പറഞ്ഞു.