സമ്മർക്യാമ്പ് സംഘടിപ്പിച്ചു
Tuesday 19 May 2026 12:19 AM IST
പരപ്പൻപോയിൽ: ഹിക്കാരി ഇന്നിഷ്യേറ്റീവിന്റെയും യുവജന വായനശാല ആൻഡ് ഗ്രന്ഥാലയം ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിൽ സഹവർത്തിത്വബോധം സൃഷ്ടിക്കുക, സർഗാത്മകതയും വായനാശീലവും വളർത്തുക തുടങ്ങിയവയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. സോഷ്യൽ മീഡിയയിൽ നിന്നും പുതുതലമുറയെ മാറ്റിനിർത്തുക എന്നത് സാമൂഹ്യ ഉത്തരവാദിത്തമാണെന്ന് ക്യാമ്പിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. യുവജന വായനശാല പ്രസിഡന്റ് റഷീദ് പാലക്കൽ അധ്യക്ഷനായിരുന്നു. ഷരീഫ് കാരാട്ട്, ഫെല്ല, നജ ഫാത്തിമ സി.വി, അത്തൂഫ മിലു , ഖദീജ സിയാന, ലുന ഫാത്തിമ നേതൃത്വം നൽകി.