യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

Tuesday 19 May 2026 12:21 AM IST
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി രഘുത്തമൻ ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ ചുള്ളിക്കാപറമ്പിൽ ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണ സംവിധാനമൊരുക്കണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജമാൽ പടിഞ്ഞാറയുടെ അദ്ധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം കെ.വി വി.എസ് ജില്ലാ സെക്രട്ടറി രഘുത്തമൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ബാബു വെള്ളാരംകുന്ന് സംഘടനയുടെ കാര്യനിർദേശങ്ങളും ഷബീർ ടൈലർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിൽ പതിനേഴംഗ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഷരീഫ് നടുവത്ത് സ്വാഗതവും ബാലൻ കൈതക്കൽ നന്ദിയും പറഞ്ഞു.ഭാരവാഹികൾ: നൗഷാ വി.വി (പ്രസിഡന്റ്), ഷരീഫ് നടുവത്ത് (സെക്രട്ടറി), നജ്മുദ്ധീൻ പി.പി (ട്രഷറർ).