പ്രതിഷ്ഠാ ദിന മഹോത്സവം

Saturday 23 May 2026 12:21 AM IST
പൂതംമ്പാറ ശ്രീ നാരായണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജ

കുറ്റ്യാടി: പൂതംപാറ ശ്രീനാരായണ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹാഗുരുപൂജ,​ മഹാഗണപതിഹവനം,​ കലശാഭിഷേകം,​ നവകം വലിയ ഗുരുസി തുടങ്ങി ക്ഷേത്ര ചടങ്ങുകൾക്ക് ജയദേവൻ ശാന്തി തിരുവമ്പാടി കാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി റിനിൽ, ഉണ്ണി ശാന്തി എന്നിവർ പരികർമ്മികളായി. പ്രസാദ ഊട്ട് സമൂഹ പ്രാർത്ഥന വിശേഷാൽ ദീപാരാധന എന്നിവയും നടന്നു. ക്ഷേത്രാങ്കണത്തിൽ നടന്ന ഭക്ത സംഗമത്തിൽ കെ.കെ ബിജു അദ്ധ്യക്ഷത വഹിച്ചു. ബാബു പൂതംപാറ പ്രഭാഷണവും ജയദേവൻ ശാന്തി അനുഗ്രഹ പ്രഭാഷണവും നടത്തി. സി.കെ മനോജ്,​ പി.എൻ രാജപ്പൻ,​ അനിൽകുമാർ പരപ്പുമ്മൽ,​ ടി നാരായണൻ,​ ശ്രീജിത്ത് ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.