ലേബർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Saturday 23 May 2026 12:24 AM IST
രാമനാട്ടുകര: ഫറോക്ക് അസി. ലേബർ ഓഫീസ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള ലേബർ രജിസ്ട്രേഷൻ ക്യാമ്പ് അസി. ലേബർ ഓഫീസർ അബീത പുഷ്പോദരൻ ഉദ്ഘാടനം ചെയ്തു, കെ. വി .വി. ഇ. എസ് രാമനാട്ടുകര യൂണിറ്റ് പ്രസിഡന്റ് പി .എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു, യൂണിറ്റ് ജനറൽ സെക്രട്ടറി കെ .കെ വിനോദ് കുമാർ, അസ്ലം പാണ്ടികശാല, പി .ടി ചന്ദ്രൻ, സി ദേവൻ, സിദ്ദിഖ് മച്ചിങ്ങൽ, സി സന്തോഷ് കുമാർ, സി .കെ നാസർ, സി .പി അജയ് കുമാർ എന്നിവർ പങ്കെടുത്തു.