മഴ കനത്തു, കോഴിക്കോട് യെല്ലോ അലർട്ട്

Saturday 23 May 2026 12:49 AM IST
ഇ​ന്ന​ലെ​ ​പെ​യ്ത​ ​മ​ഴ​യി​ൽ​ ​പ​ഴ​യ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​സ​മീ​പ​ത്തെ​ ​വ​ർ​ക്ക്ഷോ​പ്പി​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​പ്പോൾ

കോഴിക്കോട് : മലയോരത്ത് വലിയ നാശം വിതച്ച വേനൽമഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും ഇന്നലെ ജില്ലയിലാകെ വീണ്ടും മഴ കനത്തു. തെക്കുകിഴക്കൻ അറബിക്കടലിലുണ്ടായ ചക്രവാതചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. മഴയുടെ തീവ്രത പരിഗണിച്ച് ഇന്ന് കോഴിക്കോട് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ടോടെ മലയോര മേഖല യിൽ പലയിടത്തും ശക്തമായ മഴയുണ്ടായി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇന്നലെ വൈകിട്ട് കോഴിക്കോട് നഗരത്തിലുണ്ടായ കനത്ത മഴയിൽ കോർപ്പറേഷൻ ഓഫീസ് പരിസരത്തും ബീച്ച് ആശുപത്രി ഭാഗത്തും ശക്തമായ വെള്ളക്കെട്ടുണ്ടായി. പലയിടത്തും ഗതാഗതം തടസപ്പെട്ടു. കിഴക്കൻ മലയോരത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം മിന്നലേറ്റ് തിരുവമ്പാടിയിൽ ഒരാൾ മരിച്ചിരുന്നു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ (50) ആണ് മരിച്ചത്. താമരശ്ശേരിയിൽ നാല് പേർക്കും കൂടരഞ്ഞിയിൽ രണ്ട് പേർക്കും മിന്നലേറ്റിരുന്നു. മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വയനാട് തുരങ്കപാത മേഖലയിലേക്കുള്ള താത്ക്കാലിക പാലം ഒഴുകിപ്പോയി. മുത്തപ്പൻപുഴ അങ്ങാടിക്ക് സമീപം നിർമ്മിച്ച പാലമാണ് തകർന്നത്. മലയോരത്ത് രാത്രിയിലും മഴ തുടരുകയാണ്.

കാ​രാ​പ്പു​ഴ​ ​ഡാം​ ​ഷ​ട്ട​റു​ക​ൾ​ ​ഇ​ന്ന് ​തു​റ​ക്കും ക​ൽ​പ്പ​റ്റ​:​ ​കാ​രാ​പ്പു​ഴ​ ​ഡാ​മി​ലെ​ ​ജ​ല​നി​ര​പ്പ് 757.10​ ​എം.​എ​സ്.​എ​ല്ലാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കാ​ല​വ​ർ​ഷ​ ​മു​ന്നൊ​രു​ക്ക​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ്പി​ൽ​ ​വേ​ ​ഷ​ട്ട​റു​ക​ൾ​ ​ഉ​യ​ർ​ത്താ​ൻ​ ​ജി​ല്ലാ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​കൂ​ടി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡി.​ആ​ർ​ ​മേ​ഘ​ശ്രീ​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ ​മ​ണി​ ​മു​ത​ൽ​ ​അ​ണ​ക്കെ​ട്ടി​ലെ​ ​മൂ​ന്ന് ​ഷ​ട്ട​റു​ക​ളും​ ​അ​ഞ്ച് ​സെ​ന്റീ​മീ​റ്റ​ർ​ ​വീ​തം​ ​ഉ​യ​ർ​ത്തി​ ​സെ​ക്ക​ന്റി​ൽ​ 1.557​ ​ക്യു​ബി​ക് ​മീ​റ്റ​ർ​ ​വ​രെ​ ​വെ​ള്ളം​ ​പു​റ​ത്തേ​ക്ക് ​ഒ​ഴു​ക്കാ​നാ​ണ് ​അ​നു​മ​തി.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഡാ​മി​ന്റെ​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​വെ​ള്ളം​ ​ഒ​ഴു​കി​യെ​ത്തു​ന്ന​ ​മ​റ്റ് ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​താ​മ​സി​ക്കു​ന്ന​ ​ജ​ന​ങ്ങ​ൾ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.