റോഡ് നാമകരണം ഉദ്ഘാടനം
Sunday 31 May 2026 12:46 AM IST
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന പൊന്നാടത്ത് ഗോവിന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം ചേമഞ്ചേരി എട്ടാം വാർഡ് വെറ്റിലപ്പാറ മൃഗാശുപത്രിക്ക് മുന്നിലൂടെ പോകുന്ന ഗ്രാമീണ റോഡിന് ഗ്രാമപഞ്ചായത്ത് പൊന്നാത്ത് ഗോവിന്ദൻ മാസ്റ്റർ റോഡ് എന്ന് പേര് നൽകി. 1964-67 കാലഘട്ടത്തിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗോവിന്ദൻ മാസ്റ്റർ മൃഗാശുപത്രി പണിയാനായി സ്വന്തം സ്ഥലം സർക്കാരിന് സൗജന്യമായി വിട്ടു നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് സി ടി ഉദ്ഘാടനം ചെയ്തു. എട്ടാം വാർഡ് മെമ്പർ നളിനി കെ എം അദ്ധ്യക്ഷത വഹിച്ചു. ഒ വാസുദേവൻ, വിജയൻ കണ്ണഞ്ചേരി , ഡോ.ഗോപിക, ഉണ്ണി മാടഞ്ചേരി ,രഘുനാഥ്, കെ ടി രാഘവൻ, ഉണ്ണി മാധവൻ എന്നിവർ പ്രസംഗിച്ചു.