കോഴിക്കോട്: കേരള കാർഷിക സർവകലാശാലയുടെ വേങ്ങേരി കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ നാടൻ തെങ്ങ്, കമുക്, അവോക്കാഡോ, ആത്തച്ചക്ക, കൊക്കോ , പേര, മാവ്, ചാമ്പ, പനീർചാമ്പ, പാഷൻ ഫ്രൂട്ട്, റംബൂട്ടാൻ, സപ്പോട്ട, ചെറി, മംഗോസ്റ്റീന്‍ , ചെറുനാരകം, മാതളം, കുരുമുളക് (പന്നിയൂർ1), സർവസുഗന്ധി, ജാതി, ആര്യവേപ്പ്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു എന്നിവയുടെ തൈകൾ, പച്ചക്കറി വിത്തുകൾ, ചിപ്പിക്കൂൺ, പാൽക്കൂൺ വിത്തുകൾ, ജൈവവളങ്ങൾ, ജൈവനിയന്ത്രണ ഉപാധികളായ ട്രൈക്കോഡെർമ, സ്യൂഡോമോണസ്, ബ്യുവേറിയ, ലേക്കനിസിലിയം, ട്രൈക്കോ കേക്ക് എന്നിവ വില്പനയ്ക്ക് തയ്യാറായി. ഇവയോടൊപ്പം വിവിധ മൂല്യ വർദ്ധിത ഉല്പന്നങ്ങളും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ 0495 2935850 എന്ന നമ്പറിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |