കോഴിക്കോട്: കോർപ്പറേഷൻ നിർമിച്ച മാങ്കാവിലെ ഹൈമവതി തായാട്ട് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ മന്ത്രി ആർ.ബിന്ദു നാടിന് സമർപ്പിച്ചു. 20 വർഷത്തിലേറെയുള്ള കാത്തിരിപ്പിനൊടുവിലാണ് ഉദ്ഘാടനം. ഏപ്രിലിൽ താമസക്കാർക്കായി തുറന്നുകൊടുക്കും.
മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. വിശിഷ്ടാതിഥിയായി. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ദിവാകരൻ, പി.സി.രാജൻ, ഡോ.എസ്.ജയശ്രീ, കൃഷ്ണകുമാരി, പി.കെ.നാസർ, കൗൺസിലർ ഓമന മധു, എം.സി.അനിൽകുമാർ, സെക്രട്ടറി കെ.യു.ബിനി, സൂപ്രണ്ടിംഗ് എൻജിനിയർ എം.എസ്.ദിലീപ് തുടങ്ങിയവർ സംസാരിച്ചു. 75 ലധികം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഇരുനിലകളിലും ഡബിൾ, സിംഗിൾ റൂമുകൾ, ഡോർമെറ്ററി, വലിയ കിടപ്പുമുറികൾ, ഗസ്റ്റ് റൂം, റീഡിംഗ് റൂം, അടുക്കള, ഡൈനിംഗ് റൂം എന്നിവയും ഒരുക്കിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |