ചെക്യാട്: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കൃഷ്ണപ്പിള്ളയുടെ എഴുപത്തിനാലാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി സി.പി.ഐ ചെക്യാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറക്കടവിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഷഫീർ കീഴ്ശ്ശേരി ഉദ്ഘാടനം ചെയ്തു. സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറി എം.ടി ബാലൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.ഭാസ്കരൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.സുരേന്ദ്രൻ , വി.പി ശശിധരൻ, ടി. സുഗതൻ, ലോക്കൽ സെക്രട്ടറി ടി.ശ്രീധരൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |