SignIn
Kerala Kaumudi Online
Saturday, 21 September 2024 1.04 AM IST

അന്തർദേശീയ കാൻസർ സമ്മേളനം 2ന് തുടങ്ങും

Increase Font Size Decrease Font Size Print Page
mvr
എം.വി.ആർ കാൻസർ

കോഴിക്കോട്: എം.വി.ആർ കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അന്തർദേശീയ കാൻസർ സമ്മേളനം സെപ്തം. രണ്ടിന് സുൽത്താൻ ബത്തേരി സപ്ത കൺവെൻഷൻ സെന്റിൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം കേരള മെഡിക്കൽ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. അമേരിക്ക, യൂറോപ്പ് , ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ കാൻസർ ചികിത്സകരും കാൻസർ മേഖലയിൽ ഗവേഷണം നടത്തുന്നവരും സമ്മേളനത്തിൽ പങ്കെടുക്കും. രാജ്യത്തും വിദേശത്ത് നിന്നുമായി നാനൂറോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രാരംഭ ദശയിൽ തന്നെ കാൻസർ കണ്ടെത്തി അത്യാധുനിക ചികിത്സ നൽകുക എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിലന്റെ ലക്ഷ്യം.എം.വി.ആർ കാൻസർ സെന്ററിന്റെ ഡിജിറ്റൽ കാൻസർ രജിസ്ട്രി സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കും.

വാർത്താസമ്മേളനത്തിൽ എം.വി.ആർ കാൻസർ സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, മെഡിക്കൽ ഓങ്കോളിസ്റ്റ് ഡോ.പ്രശാന്ത് പരമേശ്വരൻ, ഡയറക്ടർ ടി.വി വേലായുധൻ, സെക്രട്ടറി കെ.ജയേന്ദ്രൻ, സി.ഇ.ഒ അനൂപ് നമ്പ്യാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.