കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും പ്രോജക്ട് ഓഫീസ് (കയർ) കോഴിക്കോടും സംയുക്തമായി ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും ശിൽപ്പശാല സംഘടിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കൂടുതൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് അധികാരികൾക്കും, ഏററവുമധികം കയർ ഭൂവസ്ത്രം വാങ്ങിയ കുറ്റ്യാടി പഞ്ചായത്തിന്നും ഉപഹാരങ്ങൾ നൽകി. ജെ.പി.സി മുഹമ്മദ്, മരുതോംകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ എന്നിവർ പ്രസംഗിച്ചു. കയർ ഭൂവസ്ത്രം, ഉപയോഗവും സാദ്ധ്യതകളും സംബന്ധിച്ച വിഷയത്തിൽ കോഴിക്കോട്ട് നോർത്ത് കയർ ഇൻസ്പെക്ടർ ഇബ്രാഹിംകുട്ടിയും ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സംബന്ധിച്ച് ശശി ഇ.എസും പ്രഭാഷണം നടത്തി. ശശികുമാർ സ്വാഗതവും പ്രജുകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |