നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ 2023 വർഷത്തെ പൗരാവകാശരേഖ പ്രസിദ്ധീകരിച്ചു. കേരള പഞ്ചായത്ത് രാജ് നിയമം 272 എ വകുപ്പ് പ്രകാരം എല്ലാവർഷവും നിർണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് പഞ്ചായത്തിൽ നിന്ന് നൽകുന്ന വിവിധയിനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും, സേവനം ലഭ്യമാക്കുന്ന സമയപരിധിയും രേഖപ്പെടുത്തിയുട്ടുള്ളതാണ് പൗരാവകാശരേഖ. കാലാനുസൃതമാക്കി പുതുക്കിയ പൗരാവകാശരേഖ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽഹമീദിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ.നാസർ, എം.സി. സുബൈർ, ജനിത ഫിർദൗസ്, മെമ്പർ പി.പി . ബാലകൃഷ്‌ണൻ, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |