SignIn
Kerala Kaumudi Online
Friday, 29 March 2024 5.49 AM IST

ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്ക വേണ്ട; ദിശ - ഹയർ സ്റ്റഡീസ് എക്സ്പോയ്ക്ക് തുടക്കം

disha
disha

കോഴിക്കോട്; പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ 'ദിശ' ഹയർ സ്റ്റഡീസ് എക്സ്പോയ്ക്കും കരിയർ സെമിനാറുകൾക്കും തുടക്കമായി. കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന എക്സ്പോയുടെ ഉദ്ഘാടനം വിദ്യാഭ്യാസ - തൊഴിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
ഹയർസെക്കൻഡറിക്കു ശേഷമുളള ഉപരിപഠന സാദ്ധ്യതകൾ പരിചയപ്പെടുത്തുന്നതാണ് മേള. രാജ്യത്തെ 50 ലേറെ മികച്ച സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സേവനം മേളയിൽ ലഭ്യമാണ്. ഈ സ്ഥാപനങ്ങളിലെ ഫാക്കൽറ്റിമാരോട് ദിശ എക്സ്പോയിലെത്തി നേരിട്ട് സംവദിക്കാം. രാജ്യത്തെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന അൻപതിലേറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു കുടക്കീഴിൽ ഒന്നിക്കുന്നു എന്നതാണ് ദിശ ഉന്നത വിദ്യാഭ്യാസ എക്സ്പോയുടെ സവിശേഷത.

സിവിൽ സർവീസ്, വിദേശ വിദ്യാഭ്യാസം, എൻജിനിയറിംഗ്, മെഡിക്കൽ, ടൂറിസം, സ്പോർട്സ്, കൊമേഴ്സ്, സാഹിത്യം, ഫോട്ടോഗ്രാഫി, സിനിമ, മാദ്ധ്യമപ്രവർത്തനം, സംരംഭകത്വം, രക്ഷാകർതൃത്വം തുടങ്ങിയ വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ അതാത് മേഖലകളിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെമിനാറുകളും പാനൽ ചർച്ചകളും ദിശയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 7 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. സെമിനാറുകളിൽ പങ്കെടുക്കാൻ www.disha2023.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ദിശയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഗവേഷണത്തിലൂടെ വികസിപ്പിച്ച കെ -ഡാറ്റ് അഭിരുചി നിർണയ പരീക്ഷ പരിചയപ്പെടാനും രജിസ്റ്റർ ചെയ്തവർക്ക് പരീക്ഷയിൽ പങ്കെടുക്കാനും സൗകര്യമുണ്ടായിരിക്കും. ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേക കരിയർ, മാർഗ നിർദ്ദേശക സംവിധാനവും ദിശയിൽ ഒരുക്കിയിട്ടുണ്ട്.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യഭാഷണം നടത്തി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.ജീവൻബാബു പദ്ധതി വിശദീകരിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതവും അക്കാഡമിക് ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.