SignIn
Kerala Kaumudi Online
Thursday, 25 April 2024 11.40 AM IST

മിഴി തുറന്ന് കലോത്സവ ചരിത്രത്തിലേക്ക്

riyas
ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്‌ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ ശ്രദ്ധേയമാകുന്നു. 1957 മുതലുള്ള 55 സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളുടെ സംഭവബഹുലമായചരിത്രം വിവരിക്കുന്ന പ്രദർശന സ്റ്റാളാണ് കലോത്സ വചരിത്രത്തിന്റെ ഇടനാഴിയിലേക്ക് വഴിതുറക്കുന്നത്. പ്രദർശന സ്റ്റാളിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. ദീപ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ് രാകേഷ് എന്നിവർ സംബന്ധിച്ചു.

സ്‌കൂൾ കലോത്സവമെന്ന ആശയത്തിന് തുടക്കമിട്ട സംസ്ഥാനത്തെ ആദ്യത്തെ വിദ്യാഭ്യാസ ഡയറക്ടർ സി.എസ് വെങ്കിടേഷൻ, 1957 ജനുവരി 26, 27 തിയ്യതികളിലായി എറണാകുളം ഗേൾസ് ഹൈസ്‌ക്കൂളിൽ നടന്ന ആദ്യത്തെ കലോത്സവം, ആദ്യത്തെ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയ വടക്കെ മലബാർ ജില്ല, വിവിധ വർഷങ്ങളിലെ കലാതിലകവും, കലാപ്രതിഭകളും തുടങ്ങി കലോത്സവത്തിന്റെ ഇന്നലെകളെ അടയാളപ്പെടുത്തുന്ന പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

രണ്ട് വർഷത്തെ പ്രയത്നത്തിലൂടെ ജി.അനൂപാണ് കലോത്സവ ചരിത്രം ക്രോഡീകരിച്ചത്. വിവിധ സർക്കാർ രേഖകൾ, ഉത്തരവുകൾ, ചിത്രങ്ങൾ തുടങ്ങിയവ വിവരശേഖരണത്തിന് സഹായകരമായി. കലോത്സവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രത്താളുകളും പ്രദർശനത്തിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.