കടലുണ്ടി: കടലുണ്ടി പഞ്ചായത്തിലെ 11-ാം വാർഡിൽ സംസ്ഥാന ഹാർബർ എൻജിനീയറിംഗ് വകുപ്പ് 40 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ചേറ്റുകണ്ടി - പാണ്ടിപ്പാടം റോഡ് സംസ്ഥാന പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.അനുഷ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ ശിവദാസൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സുഷമ , മെമ്പർമാരായ സുധ അനിൽകുമാർ, വി.എസ് അജിത , സ്മിത ഗണേശ്, വിമ്മി എറുകാട്ടിൽ, നിശ പനയമഠത്തിൽ,കെ.വി അബ്ദുൽ ഖാദർ, ടി.രാധാ ഗോപി, കോണത്ത് ബാലൻ എന്നിവർ പ്രസംഗിച്ചു. വികസന കാര്യസമിതി അദ്ധ്യക്ഷ ബിന്ദുപച്ചാട്ട് സ്വാഗതവും കെ.ജയപ്രകാശ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |