ഫറോക്ക്: ചെറുവണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1994-95 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ 27 വർഷങ്ങൾക്കു ശേഷം വിദ്യാലയത്തിൽ ഒത്തുകൂടി . ഓട്ടോഗ്രാഫ് എന്നു പേരിട്ട സംഗമം എഴുത്തുകാരൻ പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.മൊയ്തീൻ കോയ അദ്ധ്യക്ഷനായി. മുൻകാല അദ്ധ്യാപകരായ എം.എ ബഷീർ, എസ്.നകുലൻ , കെ.വിമലകുമാരി , എ.പി പ്രസന്നൻ ,പി.മൂസക്കോയ, വിദ്യാർത്ഥി പ്രതിനിധികളായ ഷാഹീർ അലി, ഈസക്കോയ ,ഫിർദൗസ് പറമ്പത്ത് ,കെ വി ഷബ്ന , സുചിത്ര പറമ്പിൽ ബസാർ, വി.ആയിഷ എന്നിവർ പ്രസംഗിച്ചു. കൺവീനർ ടി.സി.അർഷാദ് സ്വാഗതവും ട്രഷറർ എം.പി.നിസാർ നന്ദിയും പറഞ്ഞു. ക്ലാസ് മുറികളിൽ ഒത്തുചേരൽ. അദ്ധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |