@20 ന് എ.കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: ബീച്ചിലെത്തി കടൽക്കാറ്റേറ്റ് മനം മയക്കുന്ന പൂക്കളുടെ ദൃശ്യവിരുന്ന് ആസ്വദിക്കാൻ ഇനി രണ്ടു നാൾ. പല നിറത്തിലുള്ള പൂക്കളും ചെടികളും കൊണ്ട് കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ കാലിക്കറ്റ് ഫ്ളവർഷോ 'കടലോരത്തൊരു പൂക്കടലി'ന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
20 മുതൽ 29 വരെ വരെയാണ് ബീച്ച് ഗ്രൗണ്ടിൽ ഫ്ലവർ ഷോ നടക്കുന്നത്. 15,000 സ്‌ക്വയർ മീറ്ററിൽ കൂടുതൽ പ്രദേശത്താണ് ഉദ്യാനം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പുഷ്പങ്ങൾക്കും ചെടികൾക്കും പുറമെ ജലസസ്യങ്ങൾ മുതൽ ഔഷധ സസ്യങ്ങൾ വരെ ഉണ്ടാകും. ഷോ ഗ്രൗണ്ടിൽ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തിഗത ശേഖരണങ്ങൾ, വിവിധ നഴ്സറികൾ പങ്കെടുക്കും. കൂടാതെ കുടുംബശ്രീ ജില്ലാ മിഷൻ ഒരുക്കുന്ന ഭക്ഷണശാലയുമുണ്ടാകും. ഫ്ലവർഷോയോട് അനുബന്ധിച്ച് 80ൽ പരം മത്സരങ്ങളും 24, 25 ദിവസങ്ങളിൽ കാർഷിക സെമിനാറുകളും സംഘടിപ്പിക്കും. ദിവസവും രാത്രി ഏഴുമണി മുതൽ കലാപരിപാടികളും ഉണ്ടായിരിക്കും. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ഫീസ്. പരിപാടി 20ന് വൈകുന്നേരം ആറിന് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാൽപ്പത്തിനാലാമത് ഫ്ളവർ ഷോയുടെ ഭാഗമായി ഇന്ന് വൈകുന്നേരം നഗരത്തിൽ മോട്ടോർ വാഹന വിളംബരജാഥയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |