കോഴിക്കോട്: ഫാറൂഖ് കോളേജിന്റെ ഇടനാഴികളിലൂടെ പൊതുപ്രവർത്തനത്തിന്റെ മണ്ണിലേക്ക് ചുവടു വെച്ച് തുടങ്ങിയവർ വർഷങ്ങൾക്കു ശേഷം ഒന്നിച്ച് കൂടിയപ്പോൾ വേറിട്ട കാഴ്ചയും അനുഭവവുമായി അത് മാറി.
നിലവിലുള്ള നിയമസഭാ സമാജികരും പാർലമെന്റംഗങ്ങളും മുൻ അംഗങ്ങളും മുൻ മന്ത്രിമാരുമടക്കമുള്ളവരാണ് ഫാറുഖാബാദ് 90 കളുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഒത്തുകൂടിയത്.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി, മുൻ മന്ത്രിയും എം.പിയും നിലവിൽ വഖഫ് ബോർഡ് ചെയർമാൻ കൂടിയായ ടി.കെ.ഹംസ , മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, കെ.പി.ഏ മജീദ്, പി.ടി.എ റഹീം, ഷാഫി പറമ്പിൽ, അഡ്വ. യു.എ.ലത്തീഫ് മുൻ എം.എൽ.എ സി. മമ്മൂട്ടി , മലപ്പുറം മുൻസിപ്പാലിറ്റി മുൻ ചെയർമാൻ കെ.പി. മുസ്തഫ എന്നിവരും ഫാറൂഖ് കോളേജ് സോഷ്യോളജി അദ്ധ്യാപകനായിരുന്ന എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് സംഗമത്തിനെത്തിയ പൊതുപ്രവർത്തകർ. ഔദ്യോഗിക തിരക്കുകൾ കൊണ്ട് ചടങ്ങിനെത്താൻ കഴിയാതിരുന്ന പൂർവ വിദ്യാർത്ഥി കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നിലെ മതനിരപേക്ഷ ബോധത്തെ ഊട്ടിയുറപ്പിക്കുവാൻ ഏറെ സംഭാവന നല്കിയ കാമ്പസാണിതെന്ന് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
പ്രസിഡന്റ് കെ.പി. അബ്ദുറസാഖ് അദ്ധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം നസീർ, മുൻ പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചി കോയ , കെ.കുഞ്ഞലവി, എൻ.കെ. മുഹമ്മദലി, കെ.വി. അയ്യൂബ്, വി.അഫ്സൽ, കെ.വി. സക്കീർ ഹുസൈൻ,മെഹ്റൂഫ് മണലൊടി എന്നിവരും സന്നിഹിതരായിരുന്നു.
കെ. റശീദ് ബാബു സ്വാഗതവും അശ്വനി പ്രതാപ് നന്ദിയും പറഞ്ഞു. രണ്ട് ദിവസത്തെ കൂട്ടായ്മ ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |