വണ്ടൂർ: തിരുവാലി നടുവത്ത് ഈശ്വരമംഗലം ശിവക്ഷേത്രത്തിൽ ഒരാഴ്ചയായി തുടരുന്ന ഉത്സവ പരിപാടികൾ കൊടിയിറങ്ങി. സമാപന ദിവസം നടത്തിയ സമൂഹസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു.
ഉത്സവത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടത്തിയ പരിപാടികളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ സംബന്ധിച്ചു.
പരിപാടികൾക്കു് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.പി.ഹരിദാസൻ, സെക്രട്ടറി സി.പ്രകാശൻ, ക്ഷേത്രം തന്ത്രി ദിവാകരൻ നമ്പൂതിരി, മേൽശാന്തി വിനോദ് എമ്പ്രാന്തിരി, പി.അരുൺ, ടി.ബിജു, കെ.മോഹനൻ, പി.വി.മോഹനചന്ദ്രൻ, പറക്കോട്ടിൽ നാരായണൻ, എം.മോഹൻദാസ് എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |