പെരിന്തൽമണ്ണ: കേരള പ്രവാസി സംഘം നിർമ്മിച്ചു നൽകുന്ന ചെറുകരയിലെ വീടിന്റെ സമർപ്പണം ഇന്ന് വൈകിട്ട് നാലിന് ചെറുകര പാറക്കൽ മുക്കിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ കുടുംബത്തിന് കൈമാറും. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ, സി.പി.എം ഏരിയാ സെക്രട്ടറി ഇ .രാജേഷ്, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് സി. റസാഖ്, സെക്രട്ടറി വി.കെ. റൗഫ് എന്നിവർ പങ്കെടുക്കും. കേരള പ്രവാസി സംഘം പെരിന്തൽമണ്ണ ഏരിയാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്. പ്രവാസി സംഘം ചെറുകര വില്ലേജ് കമ്മിറ്റി 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |