തിരൂരങ്ങാടി: തൃക്കുളം - അമ്പലപ്പടിയിൽ തുടരെ ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി റോഡിൽ സ്ട്രിപ്പുകൾ സ്ഥാരിച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് തിരുരങ്ങാടി സംയുക്ത സമരസമിതി ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറോട് നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ പശ്ചാത്തലത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ കഴിഞ്ഞ ദിവസം പരിശോധന നടത്തുകയും തുടർന്ന് വേഗത നിയന്ത്രണത്തിന് സ്ട്രിപ്പുകൾ സ്ഥാപിക്കുകയും ചെയ്തു. അപകടങ്ങൾ ലഘൂകരിക്കുന്നതിനും കാൽനടയാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിനും വേണ്ട അടിയന്തര നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. റോഡിൽ അടിയന്തരമായി തെരുവ് വിളക്കുകൾ സ്ഥാപിക്കണം. അമ്പലപ്പടിയിൽ ഡ്രൈനേജിനു മുകളിൽ കവറിംഗ് സ്ലാബുകൾ ഇല്ലാത്തത് കാരണം വാഹനങ്ങൾ ഓടയിൽ വീണ് അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |