തിരുരങ്ങാടി: മുന്നിയൂർ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വർഷത്തെ വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് രാവിലെ പത്തിന് മുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സുഹാറാബി ഉദ്ഘടനം ചെയ്യും. വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടിൽ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്തിലെ 23 വാർഡുകളിൽ നിന്നായി 600ൽ പരം ആളുകളെ പ്രതീക്ഷിക്കുന്നതായും എല്ലാ വാർഡുകളിലും അതാത് മെമ്പർമാർ മുഖേനെ വിവരം അറിയിച്ചതായി വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.സുഹറാബി, അച്ചാട്ടിൽ ഹനീഫ, എ.ജാസ്മീൻ മുനീർ, സി.പി.സുബൈദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |