തിരൂരങ്ങാടി: ചെമ്മാട് മേഖല സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മദ്രസ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്ക് നടത്തിയ ശിൽപ്പശാല സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രൻസിപ്പലുമായ ഡോ:ബഹാഉദ്ധീൻ മുഹമ്മദ് നദ് വിഉദ്ഘാടനം ചെയ്തു. തയ്യാല വി.കെ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മേഖല എസ്.കെ.എം.എം.എ.പ്രസിഡന്റ് സയ്യിദ് പി.പി ബാവ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്ര മുഷാവറ അംദം സൈതാലികുട്ടി ഫൈസി,എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന ട്രഷറർ സയ്യിദ് ഫക്റുദ്ധീൻ അഹ്സനി തങ്ങൾ,സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ,എസ്.എം.എഫ്.ജനറൽ സെക്രട്ടറി ഹാജി യു.മുഹമ്മദ് ഷാഫി,അബ്ദുൽ ഖാദിർ ഖാസിമി, കെ.എം.കുട്ടി എടക്കുളം,ഒ.സി.ഹനീഫ, ഹൈദർ മുസ്ലിയാർ,സുബൈർ ഫൈസി മാവണ്ടിയൂർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |