മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന ഭരണപ്രതിസന്ധിയും പ്ലസ്ടു സീറ്റിലെ പരിമിതിയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.എൽ.എമാർ മുഖ്യമന്ത്രിയേയും മറ്റു വകുപ്പ് മന്ത്രിമാരെയും കാണുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് അനുവദിക്കാതിരിക്കുകയും അനുവദിച്ച ഫണ്ട് ട്രഷറി നിയന്ത്രണങ്ങളിലൂടെ പാസാക്കി നൽകാതിരിക്കുകയും ചെയ്തതു കാരണം അതീവ ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ നേരിടുന്നത്. 2024-25 വാർഷിക പദ്ധതിയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എല്ലാം ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മുഴുവൻ ഭരണസമിതികളും. പഞ്ചായത്തീരാജ് നഗരപാലിക സ്ഥാപനങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ കബളിപ്പിക്കലിനാണ് വിധേയമായിട്ടുള്ളത്. 2024-25 വർഷത്തേക്ക് വാഗ്ദാനം ചെയ്ത ഫണ്ടും 2023-24 വർഷത്തിൽ നൽകേണ്ടിയിരുന്ന ഫണ്ടും പൂർണ്ണമായും നൽകി സർക്കാർ വാക്കു പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വേണ്ടത് പുതിയ ബാച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |