അരിയല്ലൂർ അധികാരി കോട്ട ഭഗവതി ക്ഷേത്രം ഉത്സവം സമാപിച്ചു

Sunday 26 January 2025 1:00 AM IST

വള്ളിക്കുന്ന്: കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവന്നിരുന്ന അരിയല്ലൂർ അധികാരി കോട്ട ഭഗവതി ക്ഷേത്രം ഉത്സവം ഇന്നലെ അവസാനിച്ചു. മുൻപൊരിക്കലും ഇല്ലാത്തത്ര ജനപ്രവാഹം ആയിരുന്നു. വെള്ളിയാഴ്ചയിലെ താലപ്പൊലിക്കും ദേശവരവ് കാണുവാനായി പലഭാഗത്തുനിന്ന് പതിനായിരക്കണക്കിന് ജനങ്ങൾ കുടുംബസമേതം ഒഴുകി എത്തുന്നത് കാണാമായിരുന്നു. വിശാലമായ ക്ഷേത്രമൈതാനം നിറഞ്ഞു. തൊട്ടടുത്ത വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡും അരിയല്ലൂർ അങ്ങാടിയും ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. ഉച്ചയ്ക്കുള്ള പ്രസാദഊട്ടിൽ പതിനായിരത്തോളം പേർ പങ്കെടുത്തു.