സമാപിച്ചു

Tuesday 25 February 2025 12:40 AM IST
.

വണ്ടൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ഒരു മാസക്കാലം വണ്ടൂർ ചെട്ടിയാറമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ നടന്ന പൊത്തങ്ങോടൻ നൗഷാദ് മെമ്മോറിയൽ ഒന്നാമത് ഈവനിംഗ് സെവൻസ് ഫുട്‌ബാൾ ടൂർണമെന്റിന് കൊടിയിറങ്ങി . ആവേശകരമായ ഫൈനൽ മത്സരത്തിൽ ദോസ്ത് കാറ്ററിംഗ്, അൽഫാൻ കർട്ടൻസ്, കാരക്കാപറമ്പ് ജേതാക്കളായി . സമാപന ചടങ്ങുകൾക്ക് ട്രസ്റ്റ് ചെയർമാൻ എ.പി. കുഞ്ഞാൻ , സെക്രട്ടറി സി.പി. സിറാജ് , ട്രഷറർ സി.ടി. ചെറി , എം. ബാപ്പുട്ടി , ഇ.കെ. ഷാജഹാൻ , സി.ടി. കുഞ്ഞാപ്പുട്ടി , കെ. തൗഫീഖ്, പി. അഷ്ഹദ് , ഇ.കെ. അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു