മലപ്പുറം: ലോട്ടറിയുടെ മുഖവില വർദ്ധിപ്പിച്ച് കൊള്ളലാഭം കൊയ്യാനുള സർക്കാർ നീക്കത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രവർത്തക യോഗം മുന്നറിയിപ്പ് നൽകി. സംഘടനയുടെ സംസ്ഥാന സമ്മേളനം ഏപ്രിൽ 26ന് തിരൂരിൽ നടത്തും. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് മുക്കാട്ടിൽ അലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എ.പത്മകുമാർ, തിരൂർ ബ്ലോക്ക് കോൺഗ്ര പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് യാസിർ പയ്യോളി, ജില്ലാ പ്രസിഡന്റ് കനകൻ വള്ളിക്കുന്ന്, സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജീവ് താനൂർ, ശശിധരൻ പൊന്നാഗി, ഷലിജ് കുറ്റിപ്പുറം, മനോജ്, ഐ.എൻ.ടി.യു.സി. തിരൂർ മണ്ഡലം പ്രസിഡന്റ് അരുൺ ചെമ്പ്ര, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |