ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഒടുവിൽ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയൊഴിഞ്ഞു. 5, കൃഷ്‌ണ മേനോൻ മാർഗിലെ വസതിയിൽ നിന്ന് കേന്ദ്രസർക്കാർ അലോട്ട് ചെയ്‌ത തീൻ മൂർത്തി മാർഗിലെ വീട്ടിലേക്ക് മാറി. 2024 നവംബറിലാണ് ചന്ദ്രചൂഡ് വിരമിച്ചത്. വീടൊഴിയുന്നതിന് മേയ് വരെ സമയം നൽകിയിരുന്നു. മാറാത്തതിനെ തുടർന്ന് ഒഴിപ്പിക്കലിനായി സുപ്രീംകോടതിയുടെ ഭരണവിഭാഗം കേന്ദ്രസർക്കാരിന് കത്തെഴുതി. പെൺമക്കളുടെ ആരോഗ്യസ്ഥിതി കാരണമാണ് വസതിയൊഴിയാൻ വൈകുന്നതെന്നാണ് ചന്ദ്രചൂഡ് വിശദീകരണം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |