വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു

Saturday 29 March 2025 12:48 AM IST
വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം നടന്നു

വണ്ടൂർ: പോരൂർ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം പോരൂർ പഞ്ചായത്ത് പരിസരത്ത് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ടി.പി. സക്കീന, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ഭാഗ്യലക്ഷ്മി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ശങ്കരനാരായണൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. മുഹമ്മദ് റാഷിദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. ഉമൈസ്, മെമ്പർമാരായ ഗിരീഷ് കാലടി, പി. അൻവർ, ഹസ്‌ക്കർ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.