വണ്ടൂർ : നിയന്ത്രണം വിട്ട മിനി പിക്കപ്പ് വാൻ വീടിന്റെ ഗേറ്റ് തകർത്തു മുറ്റത്തേക്ക് ഇടിച്ചു കയറി. ആ സമയം മുറ്റത്തുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . വണ്ടൂർ വാണിയമ്പലം വൈക്കോലങ്ങാടിയിലാണ് രാവിലെ പത്തോടെ അപകടം നടന്നത്.
പാൽ പാക്കറ്റുകളുമായി പോവുകയായിരുന്ന മിനിവാനാണ്
കൂനാരി അബ്ദുൽ മജീദിന്റെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. അബ്ദുൽ മജീദിന്റെ മക്കളായ സുനീറിന്റെയും സമീറിന്റെയും നാലു മക്കൾ ഈ സമയം മുറ്റത്തുണ്ടായിരുന്നു. രണ്ടുപേർ ഗേറ്റിനു മുൻവശത്തായിരുന്നു. മറ്റു രണ്ടുപേർ വരാന്തയിൽ ഉണ്ടായിരുന്നു. ഇതിനു തൊട്ടുമുമ്പാണ് മുറ്റം വൃത്തിയാക്കുകയായിരുന്ന അബ്ദുൽ മജീദിന്റെ ഭാര്യ സുഹറ അകത്തേക്ക് കയറിപ്പോയത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഗേറ്റും മതിലും പൂർണമായും തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |