തേഞ്ഞിപ്പലം : ലഹരി ഉപയോഗത്തിനെതിരെ സർവകലാശാലാ കാമ്പസിലെ വിജിൽ ഗ്രൂപ്പ് ജില്ലാ വിമുക്തി മിഷനുമായി ചേർന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സർവകലാശാലാ കാമ്പസ് കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി ചുറ്റുമതിൽ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും വി.സി പറഞ്ഞു. വിമുക്തിയുടെ ജില്ലാ മാനേജറും അസി. എക്‌സൈസ് കമ്മിഷണറുമായ എ.ആർ. നിഗീഷ് വിഷയം അവതരിപ്പിച്ചു. രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. വിമുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. ഗാഥ എം. ദാസ്, എക്‌സൈസ് റേഞ്ച് ഓഫീസർ കമ്മുക്കുട്ടി എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |