വണ്ടൂർ: പുതുതായി ടാറിംഗ് പൂർത്തിയാക്കിയ റോഡിൽ കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ. വണ്ടൂർ വെള്ളാമ്പുറം പാലം റോഡിലാണ് കുഴികൾ രൂപപ്പെട്ടത്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ ജനകീയ
കൂട്ടായ്മയുടെ നേതൃത്വത്തിൽ 15 മിനിറ്റോളം റോഡ് ഉപരോധിച്ചു .
35 ലക്ഷം ചെലവഴിച്ചാണ് റോഡിൽ ഒരുമാസം മുമ്പ് ടാറിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ചത്. റോഡിന്റെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടത്, ഇരുചക്ര വാഹനങ്ങൾക്കടക്കം ഭീഷണിയായിട്ടുണ്ട്. ജനകീയ സമിതി കൺവീനർ എം. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ സി.ടി. സക്കീർ അദ്ധ്യക്ഷത വഹിച്ചു. കെ. ജംഷീർ, അഡ്വ. സി.ടി. ബഷീർ, ഇ.എം. രാജേഷ്, എം. അനീഷ് , വി. മുൻഷീർ, സി.ടി. സൈനബ, സി.ടി. സഫീർ തുടങ്ങിയവർ നേതൃത്വം നൽകി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |