മലപ്പുറം: ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തരമായി നന്നാക്കി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ആർ.ടി.എ ബോർഡിന് പരാതി നൽകി. കുഴികൾ നിറഞ്ഞ റോഡിലൂടെ ഓടുന്നതിനാൽ ലീഫ് അടക്കമുള്ള യന്ത്രഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. സമയത്തിനെത്താനാവാതെ ട്രിപ്പുകൾ മുടങ്ങുന്നത് പതിവായി.
ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തുംപടിക്കൽ, ജനറൽ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, ജില്ലാ ഭാരവാഹികളായ കുഞ്ഞിക്ക കൊണ്ടോട്ടി, കെ.കെ. മുഹമ്മദ്, വാക്കിയത്ത് കോയ, വി.വി. ശിവാകരൻ, എം. ദിനേശ് കുമാർ, കെ.എം.എച്ച്. അലി,സുമിത്രൻ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |