മലപ്പുറം: മലപ്പുറത്തു നിന്ന് മണമ്പൂർ രാജൻബാബുവിന്റെ പത്രാധിപത്യത്തിൽ1981 മുതൽ പ്രസിദ്ധപ്പെടുത്തുന്ന ഇന്ന് ഇൻലൻഡ് മാസിക 500 ലക്കങ്ങൾ പിന്നിട്ട് 44ാം വർഷത്തിലെത്തിയ സാഹചര്യത്തിൽ, വായനക്കാരും എഴുത്തുകാരും അഭ്യുദയകാംക്ഷികളും ഒത്തുചേരുന്ന കുടുംബസംഗമം പ്രശാന്ത് ഓഡിറ്റോറിയത്തിൽ ജൂലൈ 12ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കവി പി.കെ. ഗോപി അദ്ധ്യക്ഷനാകും. ഇന്ന് മാസികയുടെ ആദ്യ ലക്കത്തിന്റെയും 11 വിശേഷാൽ പതിപ്പുകളുടെയും ഇന്ന് ബുക്സ് പ്രസിദ്ധപ്പെടുത്തിയ 10 ഗ്രന്ഥങ്ങളുടെയും പ്രദർശനം ഉണ്ടാകും. കെ. ശ്യാമ , ഒ.എൻ.വി.യുടെ കവിത ചൊല്ലും. ഡോ ടി.എം. രഘുറാമിന്റെ പുല്ലാങ്കുഴൽ വാദനവും ഉണ്ടാകും. അനിൽ കെ.കുറുപ്പന്റെ ചുമതലയിലുള്ള സംഘാടക സമിതിയാണ് പരിപാടി നിയന്ത്രിക്കുന്നത്. ഫോൺ :9447395360
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |