
താനൂർ: പൊലീസ് സബ് ഡിവിഷനിലെ താനൂർ, പരപ്പനങ്ങാടി, കൽപകഞ്ചേരി, കാടാമ്പുഴ, തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധികളിലെ കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്സി, എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ആദരിക്കുകയും ബോധവൽകരണക്ലാസ് നടത്തുകയും ചെയ്തു. താനൂർ ഡി.വൈ.എസ്.പി പി.പ്രമോദ് ഉൽഘാടനവും അവാർഡ് വിതരണവും നടത്തി. കെ.സലേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.സി. അനീഷ് ക്ലാസെടുത്തു. സി.ഐ ബിജിത്ത് കെ.ടി.എസ്.ഐ.എൻ.ആർ സുജിത്ത്, എം.വി.ഉണ്ണികൃഷ്ണൻ, ചന്ദ്രൻ ഒഴൂർ, സുബ്രമണ്യൻ പാലത്തിങ്ങൽ, ഭാസ്‌കരൻ താനൂർ, സേനഹിത കൗൺസിലർ സമീര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |